തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയില്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. രമേശ് ചെന്നിത്തല ഒരു നാലണ നേതാവല്ലെന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി പോയാല്‍ കോണ്‍ഗ്രസിന് ഒന്നും പറ്റില്ല. ഉമ്മന്‍ ചാണ്ടിയെന്നല്ല, ആരേയും ഒഴിവാക്കി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയും. മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കുകയാണ് വേണ്ടത്. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നതില്‍ മാന്യതയില്ല. അതേസമയം രമേശ് ചെന്നിത്തല ഒരു നാലണ നേതാവല്ലെന്നും പി.സി . ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വ്യക്തിയാണ് രമേശ് ചെന്നിത്തല. അദ്ദേഹം വെറുമൊരു നാലണ നേതാവല്ല. കരുണാകരന്‍ കാരണമാണ് ചെന്നിത്തലയ്ക്ക് ഒരു മന്ത്രി സ്ഥാനം കിട്ടിയത്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രമുഖ സ്ഥാനം അര്‍ഹിക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല.’ പുതിയ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വന്നതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും പി സി ജോര്‍ജി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നില്‍ക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെടുമോ എന്ന ചിന്തയാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പ്രസിഡന്റ് കെ . സുധാകരന്റെ നിലപാടാണ് കോണ്‍ഗ്രസിനെന്ന് പറയുന്നതില്‍ തെറ്റില്ല. സുധാകരനോട് കോണ്‍ഗ്രസില്‍ ആര്‍ക്കും എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. ആരോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് വി.ഡി സതീശനോടായിരിക്കുമ. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അദ്ദേഹവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തല ഉയര്‍ത്തികൊണ്ടുവന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. .
പിണറായി വിജയനെപ്പോലെ ഒരു കൊള്ളക്കാരന്‍ കേരളത്തെ പിടിച്ചെടുക്കാന്‍ ഇറങ്ങിയിരിക്കുമ്ബോള്‍ കോണ്‍ഗ്രസ് പരസ്പരം അടി ഉണ്ടാക്കിക്കൊണ്ടിരുന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്താകുമെന്ന് ചിന്തിക്കണം. 1965 ല്‍ കേരള കോണ്‍ഗ്രസ് ഉണ്ടായ ആ കാലത്തിന് തുല്യമായി കോണ്‍ഗ്രസില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇന്ന് കേരള കോണ്‍ഗ്രസ് പല പല കഷ്ണങ്ങളായി മുറിഞ്ഞ് പോയി. അതുപോലെ കോണ്‍ഗ്രസ് ശിഥിലീകരിക്കപ്പെട്ടാല്‍ ഐക്യജനാധിപത്യ മുന്നണി എന്നതിന് പ്രസക്തിയില്ലാതാകുമെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.