തൊടുപുഴ : വീണ്ടും വിവാദ പരാമര്‍ശവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊടുപുഴയിലെ എച്ച് ആര്‍ ഡി എസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം.
കേരളത്തിലെ യു ഡി എഫ്- എല്‍ ഡി എഫ് മുന്നണികള്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ലൗ ജിഹാദ് ഇല്ലെന്ന സുപ്രീം കോടതി നിരീക്ഷണം ശരിയല്ല. ലൗ ജിഹാദ് പോലുള്ളവ ഇല്ലാതാക്കാന്‍ ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുകയാണ് പോംവഴിയെന്നും പി സി ജോര്‍ജ് പറഞ്ഞു.