തൃശൂര്‍ ജില്ലയിലും ബി.ജെ.പിയില്‍ പൊട്ടിത്തെറി : മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു ; രഹസ്യ യോഗം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു. മഹിളാ മോര്‍ച്ച തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ടും ജില്ലാ ഭാരവാഹിയുമായ ഉഷ മരുതൂര്‍ ആണ് രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ പുതൂര്‍ക്കര ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു.

ജില്ലാ നേതൃത്വത്തിന്റെ  സ്ത്രീവിരുദ്ധ നിലപാടാണ് രാജിക്ക് കാരണമെന്നാണ് പറയുന്നത്. പാര്‍ട്ടിക്കകത്ത് കടുത്ത അവഗണനയായിരുന്നുവത്രെ. തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ സ്ഥാനാര്‍ഥിയായിരുന്ന മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്ന് ഗുരുവായൂരിലും പാര്‍ട്ടിക്കകത്ത് കലഹമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ഒരു വിഭാഗം രംഗത്ത് വരാതിരുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലും ഒരു വിഭാഗം യോഗം ചേരുകയും ചെയ്തതായി പറയുന്നു.

ഗുരുവായൂരില്‍ പത്രിക തള്ളിപ്പോയതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആര്‍.എസ്.എസ് നേതൃത്വം തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു. തൃശൂരിലെ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി ഗുരുവായൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഗുരുവായൂരിലെ പ്രവര്‍ത്തകരുടെ  എതിര്‍പ്പിനിടയാക്കിയിരുന്നു. ഇവിടെ വോട്ട് ചെയ്യാതെയാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് കോര്‍പ്പറേഷന്‍ കൗണ്‍സിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന ഐ ലളിതാംബിക രാജിവെച്ചത്. കടുത്ത അവഗണനയുടെ പേരിലായിരുന്നു ലളിതാംബികയുടെയും രാജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...