കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സാ ചെലവ് പിസി വിഷ്ണുനാഥ് എംഎൽഎ ഏറ്റെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് 12കാരനായ അമ്പാടി ചികിത്സയിൽ തുടരുന്നത്. കുട്ടിയുടെ അച്ഛൻ മുരളീധരൻ സഹായം അഭ്യർത്ഥിച്ചിരുന്നു. ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ട ശേഷം പിസി വിഷ്ണുനാഥ് ചികിത്സാ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അമ്പാടിയുടെ രണ്ട് സഹോദരിമാരും മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. മകൻ്റെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കണമെന്ന് അച്ഛൻ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിയിൽ പോയിരുന്നു. അധികൃതരുമായി സംസാരിച്ചിരുന്നു. ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. കൊല്ലം കണ്ണനല്ലൂർ ചേരിക്കോണത്ത് സ്വദേശിയാണ് മുരളീധരൻ. 12 കാരനായ അമ്പാടി മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു ഈ നിർധന കുടുംബം. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും മറുപടിയില്ലെന്നും അച്ഛൻ പറഞ്ഞു.