മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് പിസി വിഷ്ണുനാഥ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സാ ചെലവ് പിസി വിഷ്ണുനാഥ് എംഎൽഎ ഏറ്റെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് 12കാരനായ അമ്പാടി ചികിത്സയിൽ തുടരുന്നത്. കുട്ടിയുടെ അച്ഛൻ മുരളീധരൻ സഹായം അഭ്യർത്ഥിച്ചിരുന്നു. ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ട ശേഷം പിസി വിഷ്ണുനാഥ് ചികിത്സാ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അമ്പാടിയുടെ രണ്ട് സഹോദരിമാരും മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. മകൻ്റെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കണമെന്ന് അച്ഛൻ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിയിൽ പോയിരുന്നു. അധികൃതരുമായി സംസാരിച്ചിരുന്നു. ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. കൊല്ലം കണ്ണനല്ലൂർ ചേരിക്കോണത്ത് സ്വദേശിയാണ് മുരളീധരൻ. 12 കാരനായ അമ്പാടി മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു ഈ നിർധന കുടുംബം. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും മറുപടിയില്ലെന്നും അച്ഛൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം

0
ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന്...

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...