റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. ഉതിമൂട് – കീക്കൊഴൂര്‍ റോഡില്‍ ഒലിവുമല കണ്‍വന്‍ഷന്‍ നഗര്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള പോസ്റ്റിലാണ് വള്ളിച്ചെടികൾ വ്യാപകമായി പടർന്നുകയറിയത്. പടർപ്പുകൾ ലൈനുകളിലേക്ക് കയറി വലിയ രീതിയിലുള്ള അപകടമുണ്ടാകുന്നതിനും സാധ്യതയേറെയാണ്. കെ.എസ്.ഇ.ബി ജീവനക്കാരും ലൈൻമാൻമാരും സ്ഥിരമായി യാത്ര ചെയ്യുന്ന റോഡാണ് ഇത്.
എന്നാല്‍ തങ്ങളുടെ മുന്നിൽ കാണുന്ന ഈ ഗുരുതരമായ വിഷയം ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മഴക്കാലത്ത് വള്ളിച്ചെടികളിലൂടെ വൈദ്യുതി പ്രവഹിക്കാനും ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണമെന്നും അപകടനിലയിലുള്ള കാടുകൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.































