പാകിസ്താൻ : ക്യാപ്റ്റൻ ബാബർ അസമിനെ തല്ലിയും തലോടിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ പരാജയത്തിനു പിന്നാലെ ഇറക്കിയ വാർത്താകുറിപ്പിലാണ് ബാബർ അസമിനെ പിന്തുണച്ചും പരോക്ഷമായി വിമർശിച്ചും പിസിബിയുടെ പരാമർശം. ലോകകപ്പിൽ മൂന്ന് തുടർ തോൽവികളുമായി ഇന്ന് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്. ബാബർ അസമിനും ടീം മാനേജ്മെൻ്റിനുമെതിരായ മാധ്യമവിചാരണയിൽ ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നതാണ് ബോർഡിൻ്റെ നിലപാട് എന്ന് വാർത്താ കുറിപ്പിൽ പറയുന്നു. ലോകകപ്പിനുള്ള സംഘത്തെ തെരഞ്ഞെടുക്കുന്നതിൽ ബാബറിനും മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനും പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ആരാധകർ ടീമിനുള്ള പിന്തുണ തുടരണം. ലോകകപ്പിലെ പ്രകടനങ്ങൾ വിലയിരുത്തി ടീമിന് ഉചിതമാകുന്ന തീരുമാനങ്ങളെടുക്കുമെന്നും പിസിബി അറിയിച്ചു. ഇത് ബാബർ അസമിൻ്റെ ക്യാപ്റ്റൻസി തെറിച്ചേക്കുമെന്ന സൂചനയാണെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.