കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാന്‍ വാട്‌സാപ്പില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തക നിസാര്‍ മേത്തറിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ അശ്ലീലസന്ദേശം അയക്കുകയായിരുന്നു. ഇത്തരം സംഭാഷണം പാടില്ലെന്ന് യുവതി താക്കീതു ചെയ്‌തെങ്കിലും ഇയാള്‍ മോശം സന്ദേശം അയക്കുന്നത് തുടര്‍ന്നു. ഇതോടെ നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മാധ്യമപ്രവര്‍ത്തക പോലീസിസില്‍ പരാതി നല്‍കുകയായിരുന്നു.