മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം ; പിഡിപി നേതാവ് നിസാര്‍ മേത്തര്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാന്‍ വാട്‌സാപ്പില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തക നിസാര്‍ മേത്തറിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ അശ്ലീലസന്ദേശം അയക്കുകയായിരുന്നു. ഇത്തരം സംഭാഷണം പാടില്ലെന്ന് യുവതി താക്കീതു ചെയ്‌തെങ്കിലും ഇയാള്‍ മോശം സന്ദേശം അയക്കുന്നത് തുടര്‍ന്നു. ഇതോടെ നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മാധ്യമപ്രവര്‍ത്തക പോലീസിസില്‍ പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...