പന്തളം : പന്തളം വൈഎംസിഎ ഹാളിൽ നടന്ന ജില്ലാ ഏകദിന നേതൃ പഠന ക്യാമ്പ് സംസ്ഥാന സീനിയർ വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ കൺവീനർ റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് സീനിയർ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുട്ടം നാസർ, സംഘടനാ കാര്യ ജനറൽ സെക്രട്ടറി വി എം അലിയാർ, സംസ്ഥാന ജന സെക്രട്ടറി മാരായ മജീദ് ചേർപ്പ്, സാബു കൊട്ടാരക്കര, കേന്ദ്ര കമ്മിറ്റി അംഗം സുനിൽ ഷാ കൊല്ലം, എന്നീ നേതാക്കൾ ക്ലാസെടുത്തു. സംസ്ഥാന ജില്ലാ നേതാക്കളായ റസാക്ക് മണ്ണടി, ഹബീബ് റഹ്മാൻ, സലിം പെരുമ്പെട്ടി കാട്ടിൽ, ഷീജ അസീസ്, സിറാജ് ചുങ്കപ്പാറ, അസീസ് പഴകുളം, നൗഷാദ് ഏനാത്ത്, ഹക്കീം പമ്മം, അഷ്റഫ് പരുമല, അനീഷ് ചിറ്റൂർ, സക്കീർഹുസൈൻ കോന്നി എന്നിവർ സംസാരിച്ചു, ക്യാമ്പിൽ പഞ്ചായത്ത്, മുൻസിപ്പൽ, മണ്ഡലം, ജില്ലാ, പ്രതിനിധികൾ പങ്കെടുത്തു ക്യാമ്പ് ഏഴുമണിക്ക് സമാപിച്ചു.
പിഡിപി പത്തനംതിട്ട ജില്ല ഏകദിന നേതൃ പഠന ക്യാമ്പ് നടന്നു
RECENT NEWS
Advertisment