ബൈക്കിടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ജോലിസ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്കുള്ള ബസിൽ കയറാൻ ടൗണിലേക്ക് പോകവെ ബൈക്കിടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. തമിഴ്‌നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ (52) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന വടിവേലിനെ ഇടിച്ച ബൈക്ക് മറ്റൊരു ബൈക്കിലും ഇടിച്ചു. ഈ ബൈക്കിലെ യാത്രികരായ കൃഷ്ണഗിരി സ്വദേശികളായ രണ്ട് പേര്‍ക്കും പരിക്കേറ്റു. മീനങ്ങാടിയില്‍ ജോലി ചെയ്യുന്ന അണ്ണാമലൈ രണ്ടു ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായി മധു കൊല്ലി രാമഗിരിയിലെ വാടക വീട്ടില്‍ നിന്നും ടൗണിലേക്ക് വരുമ്പോള്‍ വൈകുന്നേരം അഞ്ചരയോടെ മീനങ്ങാടി-54-മധുകൊല്ലി റോഡിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ അണ്ണാമലൈയെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹം മരണപ്പെട്ടത്. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...