പുനലൂര്‍ : ചെമ്മന്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനും പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഒരു പ്രതിക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ മുന്‍ മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ അടക്കം ആറ് ജീവനക്കാരും 22 രോഗികളും ആറ് കിടപ്പുരോഗികളും ക്വാറന്റീനിലായി. നവജാത ശിശുക്കള്‍വരെ ഉള്‍പ്പെടുന്നതാണ് ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടിക. വെട്ടിക്കവലയില്‍നിന്ന് സമ്പര്‍ക്കം മൂലമാണ് ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത്. ആഴ്ചയില്‍ രണ്ടുദിവസമാണ് ചെമ്മന്തൂരിലെ ആശുപത്രിയില്‍ ഡോക്ടര്‍ എത്തിയിരുന്നത്.
പുനലൂരില്‍ ശിശുരോഗവിദഗ്ദനു കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment