തൃശൂര്‍ : പീച്ചി അണക്കെട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇന്ന് രാവിലെ 11ന് തുറന്നുവിടും. നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. പാണഞ്ചേരി, നടത്തറ, പുത്തൂര്‍, തൃക്കൂര്‍, വല്ലഞ്ചിറ, നെന്മണിക്കര പഞ്ചായത്തുകളിലെ നദിക്കരയിലുള്ളവരാണ് ജാഗ്രത പാലിക്കേണ്ടത്. രണ്ട് മില്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് പീച്ചി ഡാമില്‍ നിന്നും ഒഴുക്കുന്നത്. ആരും ഈ സമയത്ത് നദിയില്‍ ഇറങ്ങാന്‍ പാടില്ല. നദിക്കരയില്‍ മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും വസ്ത്രം കഴുകുമ്പോഴും ജാഗ്രത പാലിക്കണം.
പീച്ചി അണക്കെട്ട് ഇന്ന് രാവിലെ 11ന് തുറന്നുവിടും, നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
RECENT NEWS
Advertisment