തിരുവനന്തപുരം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 22 കാരന്‍ അറസ്റ്റില്‍. നാവായിക്കുളം കുടവൂര്‍ക്കോണം കുന്നുവിള വീട്ടില്‍ സുജിത്ത് ആണ് അറസ്റ്റിലായത്. കല്ലമ്പലം പോലീസ് ഇന്‍സ്പെക്ടര്‍ ഫറോസിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പക്ടര്‍ നിജാം വി, സി.പി.ഒ അശോകന്‍, ഡബ്ലിയു.സി.പി.ഒ സോജിമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 22 കാരന്‍ അറസ്റ്റില്‍
RECENT NEWS
Advertisment