ഡല്‍ഹി: പീരങ്കി ലോഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പെട്ട് ക്യാപ്റ്റന്‍ ദിശാങ്ക് ഥാപ്പ കൊല്ലപ്പെട്ടു. ലഡാക്കിലെ കരു മേഖലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
സൈന്യത്തിന്റെ ഇന്‍ഫന്ററി കോംബാറ്റ് വെഹിക്കിള്‍ (പീരങ്കി) മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിനായി ട്രെയിലറിലേക്കു കയറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു ട്രക്ക് ട്രെയിലറില്‍ ഇടിച്ചു. തുടര്‍ന്നു പീരങ്കി ട്രെയിലറില്‍ നിന്ന് പൊട്ടിവീണു. ഇതിനടിയില്‍പ്പെട്ട ക്യാപ്റ്റന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.