ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി തയ്യാറാക്കിയ രണ്ട് പേജുളള സത്യവാങ്‌മൂലത്തിലാണ് കേന്ദ്രം പ്രതിപക്ഷ ആരോപണങ്ങളെ തളളിയത്.
ഫോണ്‍ചോര്‍ച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം ഒരു വിദഗദ്ധ സമിതിയെ നിയോഗിക്കുമെന്നും ഇവര്‍ പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. ഇന്ന് അവസാനം കേന്ദ്രം നല്‍കിയ വിവരങ്ങള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.