മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : സംസ്ഥാനത്ത് മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് അട്ടപ്പാടി താവളം പാലത്തില്‍ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി. രാ​വി​ലെ 7.20ന് ​ആ​ണ് ഷ​ട്ട​ര്‍‌ തു​റ​ന്ന​ത്. നേ​ര​ത്തെ ഡാ​മി​ലെ ഒ​രു സ്ലൂ​യി​സ്‌ ഗേ​റ്റി​ലൂ​ടെ ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ര​ണ്ട് സ്ലൂ​യി​സ്‌ ഗേ​റ്റ് വ​ഴി​യാ​ണ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ്‌ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്‌. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നിര്‍ദേശിച്ചു.

ആ​രും പു​ഴ​യി​ല്‍ ഇ​റ​ങ്ങ​രു​ത്. പു​ഴ​യോ​ര വാ​സി​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്‌. 424 മീ​റ്റ​ര്‍ ആ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ള്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 419 മീ​റ്റ​ര്‍ ആ​ണ്. നി​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി ജ​ലം​പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ഇ​ടു​ക്കി ക​ല്ലാ​ര്‍​ക്കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളു​ടെ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ളും ഇ​ന്ന് തു​റ​ക്കും. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...