പാലക്കാട് : വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസ്സിന് പിഴ ചുമത്തി മണ്ണാര്‍ക്കാട് ട്രാഫിക് പോലീസ്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ ചുമത്തിയത്. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് ആണ് പിഴ ചുമത്തിയത്. പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മനഃപൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.
വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസ്സിന് പിഴ ചുമത്തി
RECENT NEWS
Advertisment



























