പെൻഷൻ പ്രായം വർദ്ധനവ് ; കമ്മീഷന്‍റെ ശുപാർശകള്‍ ചർച്ച ചെയ്യാനൊരുങ്ങി സര്‍ക്കാര്‍ – വിയോജിച്ച് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് അടക്കം മോഹൻദാസ് കമ്മീഷന്‍റെ എല്ലാം ശുപാർശകളും പരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കമ്മീഷൻ ശുപാർശകൾ സിപിഎമ്മും സർക്കാരും ചർച്ച ചെയ്യാനിരിക്കെ വിട്ടുവീഴ്ചയില്ലാതെയാണ് ഡിവൈഎഫ്ഐ നിലപാട്.

പെൻഷൻ പ്രായം 57 ആക്കണമെന്നാണ് ശമ്പള പരിഷ്ക്കരണ കമ്മീഷന്‍റെ പ്രധാന ശുപാർശ. സാമ്പത്തിക പ്രതിസന്ധി മാത്രം കണക്കിലെടുത്തല്ല കേരളത്തിലെ ആയുർദൈർഘ്യവും ഉദ്യോഗസ്ഥരുടെ പ്രവർത്തന നിലവാരം കൂടി കണക്കിലെടുത്താണ് ഒരു വയസ് കൂട്ടാനുള്ള ശുപാർശ.

ഒരു വർഷം മാറികിട്ടിയാൽ വിരമിക്കൽ സമയത്തെ ആനുകൂല്യങ്ങളിൽ 5000കോടി രൂപ വരെ സർക്കാരിന് ലാഭിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഈ തുക വലിയ ആശ്വാസമാകും. സാമ്പത്തിക നേട്ടത്തിലും പെൻഷൻ പ്രായം വർദ്ധിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സർക്കാർ വിലയിരുത്തുന്നു.

സർക്കാർ തീരുമാനമെടുക്കും മുമ്പ് നിർണ്ണായകം സിപിഎമ്മിന്‍റെ രാഷ്ട്രീയ നയമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാനിരിക്കെ ശുപാർശയോട് ശക്തമായി വിയോജിക്കുകയാണ് ഡിവൈെഎഫ്ഐ. പെൻഷൻ പ്രായം കൂട്ടണമെന്ന സർവീസ് സംഘടനകളുടെ നിലപാടിനും ശക്തമായി എതിർക്കുന്ന ഡിവൈഎഫ്ഐക്കും ഇടയിലാണ് ഇപ്പോൾ സിപിഎം.

ആദ്യ ടേമിൽ യുവജന സംഘടനയുടെ നിലപാടിനൊപ്പമാണ് പിണറായി നിന്നത്. എന്നാൽ രണ്ടാം ടേമിൽ ചെറിയ മാറ്റമെങ്കിലും വരുത്താൻ സർക്കാരിനെ നിർബന്ധിതമാക്കുന്ന ഘടകങ്ങളും നിരവധിയാണ്. ഇടതുപക്ഷത്തെയും സർക്കാരിലെയും സാമ്പത്തിക വിദഗ്ധർ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിന് അനുകൂലമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...