പത്തനംതിട്ട : ട്രഷറി വഴിയുള്ള സംസ്ഥാന സര്‍വീസ്/ഫാമിലി പെന്‍ഷന്റെയും ഇതര സംസ്ഥാന പെന്‍ഷന്റെയും ജൂലൈ മാസത്തെ വിതരണം നാളെ (1) തുടങ്ങും. കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്ന് മുതല്‍ അഞ്ചാം പ്രവര്‍ത്തി ദിവസം വരെ മുന്‍ മാസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന അതേ രീതിയിലുള്ള നിയന്ത്രണങ്ങളോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്.
ഒന്ന് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തി ദിവസങ്ങളിലെ പെന്‍ഷന്‍ വിതരണ ക്രമീകരണ പട്ടിക: ഒന്നാം പ്രവര്‍ത്തിദിവസം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ നാല് വരെ ഒന്നില്‍ അവസാനിക്കുന്നവര്‍. രണ്ടാം ദിവസം രാവിലെ 10 മുതല്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ മൂന്നില്‍ അവസാനിക്കുന്നവര്‍. മൂന്നാം ദിവസം രാവിലെ 10 മുതല്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍. നാലാം ദിവസം രാവിലെ 10 മുതല്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ ഏഴില്‍ അവസാനിക്കുന്നവര്‍. അഞ്ചാം ദിവസം രാവിലെ 10 മുതല്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ ഒമ്പതില്‍ അവസാനിക്കുന്നവര്‍. തുടര്‍ന്നുള്ള പ്രവര്‍ത്തി ദിനങ്ങളിലും പെന്‍ഷന്‍ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു.