കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് ആറുമാസം. ദുരിതബാധിതർക്കുള്ള ചികിത്സാസഹായവും ലഭിക്കുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സർക്കാർ ധനസഹായം ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ മുടങ്ങാനുള്ള കാരണമെന്നാണ് വിശദീകരണം. 6,500 ലധികം എൻഡോസൾഫാൻ ദുരിതബാധിതരാണ് ജില്ലയിൽ മാത്രമുള്ളത്. ഇതിൽ ചിലർ അസുഖം മൂർച്ഛിച്ച് മരിച്ചു. പുതിയ സർവ്വേ നടത്താത്തതിനാൽ ഇവരുടെ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. സർക്കാർ സഹായത്തിന് അർഹരായ 1,031 പേരെ കൂടി കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതർ വർഷങ്ങളായി നടത്തിയ സമരം മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. പക്ഷേ ഒരു വർഷമായിട്ടും മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലായിട്ടില്ല. ഇതേക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം വന്നില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനിടയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷനും ചികിത്സാ സഹായവും മുടങ്ങിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1