തിരുവനന്തപുരം : പെന്‍ഷന്‍ പ്രായം കൂടാനുള്ള ശമ്പളകമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കേണ്ടതില്ലെന്ന ആലോചനയില്‍ ഇടതുമുന്നണി നേതൃത്വം. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ നടത്തിയ ആശയവിനിമയത്തില്‍ അഭിപ്രായം ഉയര്‍ന്നു. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനുള്ള ഒരുക്കം മാത്രമാകും വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാവുക
ഏറെക്കാലത്തിന് ശേഷമാണ് ഇടതുമുന്നണി യോഗം വ്യാഴാഴ്ച യോഗം ചേരുന്നത്. ഐ.എന്‍.എല്ലിനുള്ളിലെ തമ്മിലടിയേ തുടര്‍ന്നാണ് മുന്നണി യോഗം നീണ്ടു പോയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മുന്നണി യോഗത്തിലേക്ക് വിളിക്കില്ലെന്ന സി.പി.എം നേതൃത്വം സൂചന നല്‍കിയിരുന്നു. പ്രശ്‌നം പരിഗരിച്ച് ഉന്നായെന്ന് ഐ.എന്‍.എല്‍ അറിയിച്ചതോടെയാണ് മുന്നണി യോഗം തീരുമാനിച്ചത്. നിയമസഭാ സമ്മേളനം ഒക്ടോബര്‍ ആദ്യം തുടങ്ങാനിരിക്കെ നയപരമായ കാര്യങ്ങളിലും ആലോചന വേണം. പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലിരിക്കെ ഇക്കാര്യത്തില്‍ മുന്നണി തീരുമാനം നിര്‍ണായകമാണ്. വിവിധ പാര്‍ട്ടികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെങ്കില്‍ മുന്നണി രാഷ്ട്രീപാര്‍ട്ടികളുടെ നിലപാട് തേടണം.
എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ആലോചനയിലേ ഇല്ലെന്നാണ് സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ ഇക്കാര്യം മുന്നണി പരിഗണിക്കേണ്ടതില്ല. ഈ മാസം 27ന് നടക്കുന്ന കര്‍ഷക ബന്ധിന് പിന്‍തുണ നല്‍കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങള്‍ മാത്രമാകും വ്യാഴാഴ്ചത്തെ ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുക. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനവും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും മുന്നണിയോഗത്തിന്റെ പരിഗണക്ക് വരാന്‍ സാധ്യത കുറവാണ്.