പെന്‍ഷന്‍ പ്രായം കൂടാനുള്ള ശുപാര്‍ശ പരിഗണിക്കേണ്ടതില്ലെന്ന ആലോചനയില്‍ ഇടതുമുന്നണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പെന്‍ഷന്‍ പ്രായം കൂടാനുള്ള ശമ്പളകമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കേണ്ടതില്ലെന്ന ആലോചനയില്‍ ഇടതുമുന്നണി നേതൃത്വം. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ നടത്തിയ ആശയവിനിമയത്തില്‍ അഭിപ്രായം ഉയര്‍ന്നു. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനുള്ള ഒരുക്കം മാത്രമാകും വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാവുക

ഏറെക്കാലത്തിന് ശേഷമാണ് ഇടതുമുന്നണി യോഗം വ്യാഴാഴ്ച യോഗം ചേരുന്നത്. ഐ.എന്‍.എല്ലിനുള്ളിലെ തമ്മിലടിയേ തുടര്‍ന്നാണ് മുന്നണി യോഗം നീണ്ടു പോയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മുന്നണി യോഗത്തിലേക്ക് വിളിക്കില്ലെന്ന സി.പി.എം നേതൃത്വം സൂചന നല്‍കിയിരുന്നു. പ്രശ്‌നം പരിഗരിച്ച് ഉന്നായെന്ന് ഐ.എന്‍.എല്‍ അറിയിച്ചതോടെയാണ് മുന്നണി യോഗം തീരുമാനിച്ചത്. നിയമസഭാ സമ്മേളനം ഒക്ടോബര്‍ ആദ്യം തുടങ്ങാനിരിക്കെ നയപരമായ കാര്യങ്ങളിലും ആലോചന വേണം. പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലിരിക്കെ ഇക്കാര്യത്തില്‍ മുന്നണി തീരുമാനം നിര്‍ണായകമാണ്. വിവിധ പാര്‍ട്ടികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെങ്കില്‍ മുന്നണി രാഷ്ട്രീപാര്‍ട്ടികളുടെ നിലപാട് തേടണം.

എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ആലോചനയിലേ ഇല്ലെന്നാണ് സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ ഇക്കാര്യം മുന്നണി പരിഗണിക്കേണ്ടതില്ല. ഈ മാസം 27ന് നടക്കുന്ന കര്‍ഷക ബന്ധിന് പിന്‍തുണ നല്‍കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങള്‍ മാത്രമാകും വ്യാഴാഴ്ചത്തെ ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുക. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനവും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും മുന്നണിയോഗത്തിന്റെ പരിഗണക്ക് വരാന്‍ സാധ്യത കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...