യു.എസ് ഉദ്യോഗസ്ഥർക്ക് നേരെയും ഇസ്രായേലിന്റെ ചാരപ്പണി ; ഭീഷണി ‘ക്രിറ്റിക്കൽ’ ഗണത്തിലേക്ക് ഉയർത്തി പെന്റഗൺ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടൺ : മുൻനിര സഖ്യകക്ഷിയായ ഇസ്രായേൽ തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കുന്നതായി അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. സംഭവം അതീവ ഗുരുതരമായി കാണുന്ന യു.എസ്, ഇസ്രായേലിൽ നിന്നുള്ള ചാരവൃത്തി ഭീഷണി ഏറ്റവും ഉയർന്ന തലമായ ‘ക്രിറ്റിക്കൽ’ (Critical) കാറ്റഗറിയിലേക്ക് ഉയർത്തി. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയാണ് (DIA) ഇത് സംബന്ധിച്ച പുതിയ സുരക്ഷാ വിലയിരുത്തൽ പുറത്തുവിട്ടത്. പശ്ചിമേഷ്യൻ വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെയും സമാധാന ശ്രമങ്ങളെയും കുറിച്ചുള്ള അമേരിക്കയുടെ ആഭ്യന്തര ചർച്ചകളും തീരുമാനങ്ങളും ചോർത്താൻ ഇസ്രായേൽ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് പെന്റഗണിന്റെ പ്രധാന ആശങ്ക.

കഴിഞ്ഞയാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് നെതന്യാഹുവിനെ നിശിതമായി വിമർശിച്ചതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ കാരണം “ഇപ്പോൾ എല്ലാവരും നിങ്ങളെയും ഇസ്രായേലിനെയും വെറുക്കുന്നു” എന്ന് ട്രംപ് മുഖത്തടിച്ചതുപോലെ പറഞ്ഞതായാണ് വിവരം. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണോ അതോ വീണ്ടും ആക്രമണം തുടങ്ങാനാണോ ട്രംപ് ഉദ്ദേശിക്കുന്നത് എന്ന് ചോർത്താനാണ് ഇസ്രായേൽ പ്രധാനമായും ശ്രമിക്കുന്നത്. അതേസമയം അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം ഇസ്രായേൽ പൂർണമായും നിഷേധിച്ചു. തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ ശത്രുക്കളെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും സഖ്യകക്ഷികളെയല്ലെന്നും വാഷിംഗ്ടണിലെ ഇസ്രായേൽ എംബസി വ്യക്തമാക്കി. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന

0
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകളടക്കം...