Wednesday, July 2, 2025 9:24 am

പ്രമാടത്ത് കുടിവെള്ള ക്ഷാമത്തില്‍ ബുദ്ധിമുട്ടി ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി :  പ്രമാടത്ത്‌ കുടിവെള്ള ക്ഷാമം. കിണര്‍ ഇല്ലാതെ ഉയര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ എത്തിയാണ്‌ കുടിവെള്ളം ശേഖരിക്കുന്നത്‌. ജല അതോറിറ്റിയുടെ പൈപ്പ്‌ വെള്ളം മാത്രം ആശ്രയിച്ച്‌ കഴിയുന്ന നിരവധി കുടുംബങ്ങള്‍ പ്രമാടത്തുണ്ട്‌. എന്നാല്‍ വേനലിന്റെ കാഠിന്യം അനുസരിച്ച്‌ പമ്പിങ്‌ കാര്യക്ഷമമാക്കാത്തത്‌ പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നു. പ്രധാന പൈപ്പുലൈനുകള്‍ ഉള്‍പ്പെടെ പൊട്ടി കിടക്കുന്നതും കുടിവെള്ളം മുടങ്ങുന്നതിന് കാരണമാണ്. ജല അതോറിറ്റിയുടെ മറൂര്‍ പമ്പ്‌ ഹൗസിലെ മോട്ടോറുകള്‍ ഇടയ്‌ക്കിടെ തകരാറിലാകുന്നത്‌ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.

മൂന്ന്‌ മോട്ടോറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ്‌ മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ ഉപയോഗിച്ച്‌ തുടര്‍ച്ചയായി പമ്പിങ്‌ നടത്താറുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മിക്ക ദിവസങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കാറില്ല. മുന്നറിയിപ്പുകളില്ലാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നതും ഇവിടെ പതിവാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. കാലാകാലങ്ങളില്‍ പമ്പ്‌ ഹൗസിന്റെ വിപുലീകരണത്തിന്‌ തുക അനുവദിക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ്‌ തുടര്‍ച്ചയായുള്ള തകരാറിന്‌ കാരണമെന്നും ആക്ഷേപമുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്, നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ. തന്നിക്കെതിരെ...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വളർത്തു നായയുമായെത്തിയ ഡോക്ടറിനെതിരെ വ്യാപക വിമര്‍ശനം

0
പത്തനംതിട്ട : വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍...

ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു

0
നെടുമ്പാശേരി: ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് രാജ്യാന്തര വിമാന സര്‍വീസുകള്‍...

പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി ജി ആർ അനിൽകുമാർ

0
തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി...