Wednesday, July 24, 2024 12:34 pm

ചലച്ചിത്ര നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. വരൻ പ്രേം ജേക്കബ് ടെലിവിഷൻ താരവും മോഡലുമാണ്. തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ  പ്രണയ വിവാഹമാണ് സാസ്വികയുടേത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക വിജയ് അരങ്ങേറിയത്. മലയാളത്തില്‍ സാസ്വിക വിജയ്‍യുടെ ആദ്യ ചിത്രം ഫിഡില്‍ ആണ്. വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക വിജയ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ,  എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്.  മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‍യെന്നാണ് യഥാര്‍ഥ പേര്. സ്വാസിക വിജയ് പ്രധാനപ്പെട്ട കഥാപാത്രമാകുന്ന ചിത്രമായി വമ്പത്തിയും പ്രദര്‍ശനത്തിന് എത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒരു നടി എന്ന നിലയില്‍ ചിത്രം സ്വാസിക വിജയ്‍ക്ക് നിര്‍ണായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധാനം ലാല്‍ ബിജോയാണ്. സുധീഷും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ കൃഷി ഭവനിൽ തെങ്ങിന്‍ തൈ വിതരണം

0
അടൂർ : അടൂർ നഗരസഭ കൃഷിഭവനിൽ നാളികേര വികസന കൗൺസിൽ വികസിപ്പിച്ച...

നേപ്പാളിൽ വിമാനം തകര്‍ന്ന് വീണ് കത്തിയമ‍ർന്നു : അപകടത്തിൽ പെട്ടത് 19 പേരുമായി പോയ...

0
കാഠ്‌‌മണ്ഡു: നേപ്പാളിൽ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും...

ഒരു വിദ്യാർത്ഥി പോലുമില്ലാതെ 89 സർക്കാർ സ്കൂളുകൾ ; സ്കൂളുകൾ ലയിപ്പിക്കാനുള്ള നീക്കവുമായി ഹിമാചൽപ്രദേശ്

0
ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ല. 89 പ്രൈമറി...

ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന ചാമക്കാല പ്രദേശത്തെ അങ്കണവാടിക്ക് സമീപം വെള്ളക്കെട്ട് പതിവാകുന്നു

0
ഏഴംകുളം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പോളിംഗ്...