Friday, April 19, 2024 7:40 pm

ജനസൗഹൃദ ഡിജിറ്റല്‍ സര്‍വേ സാധ്യമാക്കണം ; മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂസര്‍വേയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വേ ജനസൗഹൃദപരമായ പ്രക്രിയയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ വില്ലേജില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്‍പായി സര്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Lok Sabha Elections 2024 - Kerala

സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലായാണ് ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണ് സര്‍വേ നടപ്പാകുന്നത്. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നിയില്‍ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നിതാഴം, തണ്ണിത്തോട്, കോഴഞ്ചേരിയില്‍ ഓമല്ലൂര്‍, കോഴഞ്ചേരി ചെന്നീര്‍ക്കര, ഇലന്തൂര്‍ എന്നീ വില്ലേജുകളിലാണ് സര്‍വേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, ഇലന്തൂര്‍ എന്നീ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേയാണ് നടക്കുക.

സര്‍വേ പൂര്‍ത്തീകരണത്തിനു ശേഷം ഭൂരേഖകള്‍ സംബന്ധിച്ച സ്മാര്‍ട്ട് കാര്‍ഡ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിലൂടെ ഓരോരുത്തരുടെയും ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും. ജനുവരി ആദ്യ ആഴ്ചയില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കും. ഭൂസംബന്ധമായ പ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും പരാതി രഹിതമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ ഷൈന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ജയദീപ്, അസിസ്റ്റന്റ് റീസര്‍വേ ഡയറക്ടര്‍ ടി.പി സുദര്‍ശനന്‍, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, സര്‍വേ സൂപ്രണ്ടുമാര്‍, സബ് സൂപ്രണ്ട്, സര്‍വേ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍...

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന്...

സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി...

രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെന്റ് ചെയ്തു

0
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. മുംബൈ...