Monday, May 12, 2025 7:04 am

മോഷ്ടാക്കളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട് കോഴിക്കോട് വടകരയിലുള്ളവർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മോഷ്ടാക്കളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് കോഴിക്കോട് വടകരയിലുള്ളവർ. വടകര നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി മാത്രം 14 കടകളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. കള്ളന്മാരിൽ ഒരാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മാർക്കറ്റ് റോഡിലാണ് രാത്രിയിൽ മോഷണം നടന്നത്. 14 കടകളുടെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. രാവിലെ കടകൾ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പലചരക്ക് കടകൾ, ചെരുപ്പ് കട, ചായക്കട, ലോട്ടറി സ്റ്റാള്‍ തുടങ്ങിയവയിലാണ് മോഷണം നടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമേ ഉള്ളൂ. പാന്‍റും ഷര്‍ട്ടും ചുമലില്‍ ബാഗുമായെത്തിയ യുവാവ് സിസിടിവി തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കടകളിൽ പണം കാര്യമായി സൂക്ഷിക്കാത്തതിനാൽ ചെറിയ തുക മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. മുമ്പും വടകരയിൽ ഇത്തരത്തിൽ വ്യാപക മോഷണം നടന്നിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നഗരമധ്യത്തിലാണ് വീണ്ടും വ്യാപാരികളെ ഞെട്ടിച്ച് കൊണ്ട് കവര്‍ച്ച നടന്നിരിക്കുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. വിരലടയാള വിദ്ഗരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുടിൻ്റെ നിർദ്ദേശം സ്വാഗതം ചെയ്ത് ട്രംപും സെലൻസ്കിയും

0
മോസ്കോ : റഷ്യ - യുക്രൈൻ യുദ്ധത്തിൽ സമാധാന സന്ദേശം പങ്കുവെച്ച...

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടിയുണ്ടാകും – ഇസ്രയേൽ

0
ജറുസലേം: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി...

കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു

0
ഇടുക്കി : പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...