എംഡിഎംഎമായി സീരിയല്‍ നടി അറസ്റ്റിലായ സംഭവം ; നിര്‍ണായക വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് എംഡിഎംഎമായി സീരിയല്‍ നടി അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങൾ പോലീസിന്. ഷംനത്ത് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. പിന്നാലെ കൂട്ടുപ്രതി, അതായത് ഷംനത്തിന് ലഹരി മരുന്ന് എത്തിച്ച് നൽകിയിരുന്ന നവാസും പിടിയിലായിരുന്നു. നവാസ് എംഡിഎംഎ എത്തിച്ചിരുന്നത് കർണാടകയിൽ നിന്ന് ആണെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. കഞ്ചാവ് വില്‍പനയില്‍ തുടങ്ങിയ ലഹരിക്കച്ചവടം എംഡിഎംഎ വിൽപ്പനയിലേക്ക് എത്തുകയായിരുന്നു. എംഡിഎംഎ കൈവശം വെച്ചതിന് പരവൂരില്‍ പിടിയിലായ സീരിയല്‍ നടി ഷംനത്തിന് ലഹരി മരുന്ന് നല്‍കിയിരുന്നത് കടയ്ക്കല്‍ സ്വദേശിയായ നവാസിയിരുന്നു.

തെക്കൻ കേരളത്തിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനിയായ നവാസിനെ രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് പോലീസ് പിടികൂടിയത്. പ്രതി നിലവില്‍ റിമാന്‍ഡിലാണ്. നവാസിനെതിരെ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളുണ്ട്. ഡ്രെെവര്‍ കൂടിയായ നവാസ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോള്‍ വാഹനത്തില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി. കേരളത്തില്‍ എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും വില്‍പന നടത്തും. കഞ്ചാവില്‍ തുടങ്ങിയ കച്ചവടം പതിയെ എംഡിഎംഎയിലേക്ക് മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...