കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിന്റെ കൗമാരശക്തി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. കേരള സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗമാരംഭിച്ചത്. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍. ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ൪ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍പ്പെടുത്തി.

കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോൾ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു നൂറ് ഒളിംപിക്‌സ് മെഡലുകളുമായി രാജ്യത്തിന്റെ അഭിമാനമാകാ൯ ഓരോ കായിക താരത്തിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തിയാണ് കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ തുടക്കമായത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കായികതാരങ്ങൾ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...