ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണം : മന്ത്രി മനോഹർ ലാൽ ഘട്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഘട്ടർ. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം. ഹരിതചട്ടങ്ങൾ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് ശ്രമകരമായ ജോലിയായിരുന്നെന്നും ജനം അത് മനസിലാക്കി പ്രവർത്തിച്ചെന്നും ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി ജോസ് പ്രതികരിച്ചു. സ്വച്ഛതാ ഹി സേവാ 2024 ക്യാമ്പയിന്‍റെ ഭാഗമായി ശുചിത്വമിഷൻ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ചു. എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് 14 ജില്ലകളിലും പരിശോധന നടത്തി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാലിന്യമുക്ത ഓണാഘോഷം നടത്താനായതെന്നും യു വി ജോസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....