ഹൗസ് സർജന്മാരുടെ സമരത്തിനിടെ പാലക്കാട് മെഡിക്കൽ കോളേജിൽ ജനങ്ങളുടെയും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഹൗസ് സർജന്മാരുടെ സമരം തുടരുന്നതിനിടെ പ്രതിഷേധവുമായി ജനങ്ങളും രംഗത്ത്. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്‌തിരെ പ്രതികരിച്ച് ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ രംഗത്തെത്തി. മരുന്നില്ല എങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചു നിരത്തട്ടെയെനന്നായിരുന്നു രോഗിയായ തന്റെ മകനുമായി ആശുപത്രിയിലെത്തിയ ഒരു മാതാവ് പ്രതികരിച്ചത്. ഇങ്ങനെ നിരവധിപേരാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.

അതേസമയം പാലക്കാട്‌ മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരുടെ സമരം തുടരുന്നു. നാലാം ദിവസത്തിൽ തെരുവ് നാടകമൊരുക്കിയാണ് ഡോക്ടർമാരുടെ സമരം. സമരത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ് റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാം എന്നും ഡയറക്ടർ ഉറപ്പുനൽകി. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരികരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്...

0
കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല...

മന്ത്രിമാരുടെ പരിശീലനം നടക്കുന്ന കോഴിക്കോട് ഐഐഎമ്മിന് മുന്നിൽ പ്രതിഷേധവുമായി പിഎസ്‍സി ഉദ്യോഗാർഥികൾ

0
കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടേയും രണ്ടുദിന പരിശീലനം നടക്കുന്ന...

സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും...

0
കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം - സി...