റാന്നി : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നാടിനെ വലിയ വിപത്തിലേക്ക് നയിക്കുകയും ഭാവി തലമുറയ്ക്ക് ഭീഷണിയാകുന്ന തലത്തിലേക്ക് വളരുകയും ചെയ്യുന്നു. ഇതിനെതിരെ ഉണർന്ന് പ്രവർത്തിക്കുവാൻ സർക്കാരിനൊപ്പം ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു. മികച്ച സൗഹൃദ അന്തരീക്ഷമില്ലാത്തതും പൊതുബോധം കുറയുന്നതും ആണ് ലഹരിയുടെ ഉപയോഗം വർദ്ധിക്കുവാൻ കാരണം. ഇതിനെതിരെ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ പ്രാദേശിക തലങ്ങളിൽ ലഹരിവിരുദ്ധ കായിക മേളകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനകാര്യ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ജില്ലാ ഭാരവാഹികളായ രാജീവ് വഞ്ചിപ്പാലം, ബിബിൻ കല്ലമ്പറമ്പിൽ, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എംസി ജയകുമാർ,എജി നാരങ്ങാനം,രാജു ഇടയാടി, ടോമ്മി വടക്കേമുറി, സാബു കുറ്റിയിൽ,ബെഹനാൻ ജോസഫ്, ടോം ആയല്ലൂർ, ദിലീപ് ഉതിമൂട്, അഡ്വ. സിബി ജെയിംസ്, ജോസ് പാത്രപാങ്കൽ, കോശി എബ്രഹാം, അജിമോൾ നെല്ലുവേലിൽ, ശോഭ ചാർളി എന്നിവർ പ്രസംഗിച്ചു.