Sunday, July 6, 2025 8:39 pm

ബിജെപിയുടെ ന്യൂനപക്ഷ പ്രേമം ജനങ്ങൾ തിരിച്ചറിയും – ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി ജെ പി നടത്തുന്ന ന്യൂനപക്ഷ പ്രേമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് ജോസ് കെ മാണി എം പി. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് ( എം ) നേതാക്കളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി യുടെ എല്ലാകാലത്തെയും ന്യൂനപക്ഷ വിരുദ്ധതയും കേരളത്തോട് കാണിക്കുന്ന അവഗണനയും മൂടിവെയ്ക്കുന്നതിനുള്ള വിഫല ശ്രമമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും നേരത്തെ തന്നെ അനുവദിച്ച വന്ദേ ഭാരത് ട്രെയിനിൽ ഒരെണ്ണം ഇപ്പോൾ കേരളത്തിന് അനുവദിച്ചത് വലിയ ഔദാര്യമായാണ് ബി ജെ പി കൊട്ടിഘോഷിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങൾക്കെന്നപോലെ കേരളത്തിനും അവകാശപ്പെട്ടതാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിലെ റബ്ബർ കർഷകരെ പാടെ നിരാശരാക്കിയെന്നും യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ് , വി ടി ജോസഫ് ,വിജി എം തോമസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസഫ് ചാമക്കാല, ബൈജു ജോൺ പുതിയടത്തുചാലിൽ,പി സി കുര്യൻ, മാത്തുക്കുട്ടി കുഴിഞ്ഞാലി, ബിജു ചക്കാല, ജോസ് ഇടവഴിക്കൽ , ജോജി കുറുത്തിയാടൻ, ബെന്നി വടക്കേടം എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...