തിരുവനന്തപുരം : നിയമസഭയില്‍ നടത്തുന്ന ചടങ്ങുകളില്‍ അതിരുവിടുന്ന ആഘോഷങ്ങളെ വിമര്‍ശിച്ച് ജനങ്ങള്‍ രംഗത്ത്. ചടങ്ങുകള്‍ക്കിടെ യു പ്രതിഭ എം.എല്‍.എ പാട്ടുപാടിയത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതോടെയാണ് വിമര്‍ശനങ്ങളുമായി ജനങ്ങള്‍ രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എം.എല്‍.എ പാട്ടു പാടുന്ന വീഡിയോ പങ്കുവെച്ചത്.
ജനങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോളുകളും ബുദ്ധിമുട്ടുകളും, നിയമസഭയില്‍ പാട്ടും പരിപാടികളും എന്നാണ് വിമര്‍ശനം ഉയരുന്നത്. കോവിഡ് പ്രോട്ടോകോളുകള്‍ വരുത്തിവയ്ക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുമ്പോഴാണ് സര്‍ക്കാര്‍ പാട്ടും പരിപാടികളുമായി നിയമസഭയെ ആഘോഷമാക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ആരോഗ്യമന്ത്രിയ്ക്കും മറ്റും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.