Sunday, July 6, 2025 4:51 pm

കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം ; കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നും പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും നടത്തുന്ന നീക്കങ്ങൾക്കു അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ട് കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു. പദ്ധതി പ്രദേശത്തെ 25000 കുടുംബങ്ങൾ ഒപ്പിട്ടതാണ് ഭീമ ഹർജി. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിനിധികളായ ജോസഫ് എം. പുതുശ്ശേരി, എം. പി. ബാബുരാജ്, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ എന്നിവരാണ് കേരളത്തിൽ നിന്നുള്ള എം. പിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ. കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഇ. ടി. മുഹമ്മദ് ബഷീർ എന്നിവരോടൊപ്പം റെയിൽ ഭവനിൽ കേന്ദ്ര മന്ത്രിയെ കണ്ടത്. കേരളത്തിൽ നിന്നുള്ള 15 എം. പി. മാർ നിവേദനത്തെ പിന്തുണച്ച് ഒപ്പുവെച്ചിരുന്നു.

ശക്തമായ എതിർപ്പിനെ തുടർന്ന് ഒരു ഘട്ടത്തിൽ പിന്മാറ്റം നടത്തിയ സർക്കാർ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി ഏറ്റിട്ടും വീണ്ടും കേരളത്തിന്റെ മുഖ്യ ആവശ്യമായി ഇതു ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കേന്ദ്രസർക്കാരിന് ഭീമ ഹർജി നൽകാൻ തീരുമാനിച്ചത്. കേന്ദ്ര ധന മന്ത്രി ബഡ്ജറ്റിനു മുന്നോടിയായി നടത്തിയ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലടക്കം സംസ്ഥാന സർക്കാർ ഇക്കാര്യം ഉന്നയിച്ചിരുന്നു. റെയിൽവേ വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേയുടെ കൈവശമുള്ള ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഈ ഭൂമി കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ ഡി.പി. ആർ. യഥാർത്ഥത്തിൽ അസാധുവായിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിയമപരമായി പൂർത്തീകരിച്ചിരിക്കേണ്ട ശാസ്ത്രീയ പഠനങ്ങൾ ഒന്നും തന്നെ നടത്താതെ തയ്യാറാക്കിയ പദ്ധതി നിർദ്ദേശം കേരളത്തെ സർവ്വനാശത്തിലേക്ക് നയിക്കും. യാതൊരു അനുമതിയും ഇതുവരെ ലഭിച്ചിട്ടില്ലാത്ത പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനെ തുടർന്ന് സ്ഥലം വിൽക്കാനോ വായ്പ എടുക്കാനോ കഴിയാതെ ഭൂ ഉടമകൾ ദുരിതത്തിലാണ്. അനധികൃതമായ സ്ഥലം ഏറ്റെടുക്കലിനെ ഉപരോധിച്ചവരുടെ പേരിൽ എടുത്ത കേസുകളും നിലനിൽക്കുന്നു.

സാങ്കേതിക പ്രശ്നങ്ങളടക്കം എല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന നിവേദനമാണിതെന്നും ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. റെയിൽവേ സമഗ്രമായി വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും സാങ്കേതികത്തികവും നടപടിക്രമങ്ങളും പൂർണമായി പാലിക്കപ്പെടുന്ന പദ്ധതികളുമായി മാത്രമേ മുന്നോട്ടുപോകുവെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ പുതുതായി 153 കിലോമീറ്റർ പാത നിർമ്മിക്കുകയുണ്ടായി എന്നും ദിവസം 14 കിലോമീറ്റർ എന്ന നിലയിൽ രാജ്യത്ത് പാത നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും സാന്ദർഭികമായി മന്ത്രി സൂചിപ്പിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...

കെ.ജി. റെജി ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ചെയർമാൻ

0
പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...