തരിശുരഹിത തെക്കേക്കരയ്ക്കായി ജനപ്രതിനിധികള്‍ കൃഷിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് കാമ്പയിന്റെ ഉദ്ഘാടനം ഇടമാലി വാര്‍ഡില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ തൈ നടീല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി. വിദ്യാധരപണിക്കരുടെ ഒന്നര ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നടന്നു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും പദ്ധതിയില്‍ ഭാഗമാകും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍എസ് റീജ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീവിദ്യ, വികസന സമിതി അംഗം സി.കെ. രവിശങ്കര്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ കൃഷി അസിസ്റ്റന്റ് എന്‍. ജിജി, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, എന്‍ആര്‍ഇജിഎസ് എഇ അഭിലാഷ്, ഓവര്‍സിയര്‍മാരായ അഖില്‍, രഞ്ജു, കൃഷി അസിസ്റ്റന്റുമാരായ എം. ജസ്റ്റിന്‍, സുരേഷ്, അനിത കുമാരി, കേര സമിതി സെക്രട്ടറി അജയ് മോഹന്‍, പ്രസിഡന്റ് എം.എസ്. ഗിരീഷ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...