‘ജനങ്ങളുടെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ വേണം’ ; പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി കനയ്യ കുമാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു .’ഈ ഇലക്ഷന്‍ നമുക്ക് സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും നീതിയുടെയും തെര‌ഞ്ഞെടുപ്പാണ്. ഏകാധിപത്യത്തിനെതിരെ ജനാധിപര്യത്തെ സംരക്ഷിക്കാനുള്ള ഇലക്ഷനാണിത്. 18 പൂര്‍ത്തിയായ എല്ലാവരോടു ഈ ജനവിധിയുടെ ഭാഗവാക്കാന്‍ ആവശ്യപ്പെടുകയാണ്. എല്ലാവരും പ്രചാരണത്തിന്‍റെ ഭാഗവാക്കാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്’ എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.

ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റും ഇപ്പോള്‍ എന്‍എസ്‌യുഐ ദേശീയ നേതാവുമാണ് കനയ്യ കുമാര്‍. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി കനയ്യ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് 422,217 വോട്ടുകൾക്കായിരുന്നു പരാജയം. 2021 സെപ്റ്റംബറിലായിരുന്നു കനയ്യ കുമാര്‍ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷമാണ് അദേഹം പാർട്ടി വിട്ടത്. സിപിഐയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ആംആദ്‌മി പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് എംപി മനോജ് തിവാരിയാണ് കനയ്യയുടെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി. 2019ലെ തെരഞ്ഞെടുപ്പില്‍ തിവാരി 3,66,102 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഡല്‍ഹിയിലെ ഏഴ് ലോക്സഭ സീറ്റുകളിലേക്കും മെയ് 25നാണ് തെരഞ്ഞെടുപ്പ് നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...