കൊച്ചി : ഏറ്റവും പുരാതനവും പ്രമുഖവുമായ ഒരു ഇന്ത്യൻ സ്പൈസസ് ആണ് കുരുമുളക്. ജലദോഷം സ്ഥിരമായി നിലനിൽക്കുന്നവരിൽ മറ്റു മരുന്നുകളോടൊപ്പം കുരുമുളകു ചതച്ചിട്ടു കാച്ചിയ എണ്ണ തലയിൽ തേക്കാൻ നിർദേശിക്കാറുണ്ട്. കുരുമുളകു ചതച്ചിട്ടു തിളപ്പിച്ച വെള്ളം (കുരുമുളകു കഷായം) അൽപം തേൻ ചേർത്തു കവിൾകൊള്ളുന്നത് തൊണ്ടചൊറിച്ചിലിനും തൊണ്ട വേദനയ്ക്കും പരിഹാരമാണ്.
കഫാധിക്യമുള്ള ചുമയുള്ളവരോട് കുരുമുളകു ചൂർണം തേന്‍ ചേർത്ത് അൽപാൽപമായി നക്കി കഴിക്കുവാൻ നിർദേശിക്കാറുണ്ട്. ആഹാരത്തിലെ ചേരുവയായും ഔഷധമായും കുരുമുളക് മലയാളികൾക്ക് ഒഴിച്ചു കൂടുവാൻ പറ്റാത്തതാണ്. ഇതൊരു വാണിജ്യവിള മാത്രമല്ല മുറ്റത്തു വച്ചു പിടിപ്പിക്കാൻ പറ്റിയ ഒരു ഗൃഹൗഷധി കൂടിയാണ് കുരുമുളക്.