കുരുമുളക് സ്പ്രേ മാരക ആയുധം ; സ്വയരക്ഷക്ക് ഉപയോഗിക്കാനിവില്ലെന്ന് കർണാടക ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കർണാടക ഹൈക്കോടതി. കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല. പ്രഥമ ദൃഷ്ടിയിൽ തന്നെ സ്പ്രേ പ്രയോഗത്തിന് ഇരയായവർക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാൽ കേസിൽ വിശദമായി അന്വേഷണം വേണമെന്നും കോടതി വിശദമാക്കി. ജസ്റ്റിസ് എം നാഗപ്ര,ന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ ചെട്ടി ആൻഡ് കംപനി പ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറിനും ഭാര്യയ്ക്കും എതിരായ കേസിലാണ് കോടതിയുടെ തീരുമാനം.

സ്വകാര്യ കമ്പനി ഡയറക്ടർ കൂടി ഭാഗമായ ഒരു ഭൂമി തർക്കത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. തർക്ക ഭൂമിയിലെ മതിലിൽ കൂടി കടക്കുന്നതിന് കോടതി കക്ഷികളെ വിലക്കിയിരുന്നു. എന്നാൽ പ്രത്യേക കോടതി ഉത്തരവ് സമ്പാദിച്ച എതിർ കക്ഷിയുടെ ജോലിക്കാർ മതിലിലൂടെ കടന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സ്വകാര്യ കമ്പനി ഡയറക്ടർ എതിർ കക്ഷിയുടെ ജീവനക്കാരന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. മതിലിലെ ഗേറ്റിന് പൂട്ട് സ്ഥാപിക്കാനെത്തിയ ആൾക്കെതിരെയായിരുന്നു കുരുമുളക് സ്പ്രേ പ്രയോഗം. വാക്കേറ്റത്തിനിടെയുള്ള ആക്രമണം സ്വയ രക്ഷ ലക്ഷ്യമിട്ടുള്ളതിനാൽ ക്രിമിനൽ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ കമ്പനി ഡയറക്ടറും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. കുരുമുളക് സ്പ്രേ പ്രയോഗത്തിൽ ഓടിയ ജീവനക്കാരന് വീണ് പരിക്കേറ്റിരുന്നു ഇതോടെയാണ് എതിർ കക്ഷി ക്രിമിനൽ കേസ് നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...