കോഴഞ്ചേരി : കേരളത്തിലെ പുരാതനവും പ്രശസ്തവുമായ കുടുംബങ്ങളിലൊന്നായ കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15ന് ഞായറാഴ്ച ‘സൂം’ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ അറിയിച്ചു.
ഗ്ലോബല്‍ മീറ്റ് 2021 ആഗസ്റ്റ് 15ന് ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതല്‍ (അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ 8 മണി – സെന്‍ട്രല്‍ സമയം) സൂം പ്ലാറ്റ് ഫോമില്‍ നടക്കും. സമ്മേളനത്തില്‍ മലങ്കര മാര്‍ത്തോമ്മാ സഭയിലെ ഡോ. യുയാക്കീം മാര്‍ കുറിലോസ് സഫ്രഗന്‍ മെത്രാപോലിത്ത മുഖ്യാതിഥിയായി പങ്കെടുക്കും. ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തും.
പേരങ്ങാട്ട് മഹാ കുടുബത്തില്‍ ഏഴ് ശാഖകളാണ് ഉള്ളത്. മുളമൂട്ടില്‍ , മലയില്‍, മേമുറിയില്‍, തേയിലപ്പുറത്ത്, പേരങ്ങാട്ട്, ചേകോട്ട്, കല്ലുകളം എന്നിവയാണ് ഇവ. ഇത് കൂടാതെ നിരവധി ഉപശാഖകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേരങ്ങാട്ട് മഹാ കുടുംബാംഗങ്ങള്‍ ചിതറി പാര്‍ക്കുന്നുണ്ട്.
കുടുംബാംഗങ്ങള്‍ തമ്മില്‍ കാണുന്നതിനും ബന്ധങ്ങള്‍ പുതുക്കുന്നതിനും കഴിഞ്ഞ കാലങ്ങളില്‍ നടത്തിവന്ന കുടുംബ യോഗങ്ങള്‍ ഏറെ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ബന്ധുക്കള്‍ തമ്മില്‍ നേരില്‍ കാണുന്നതിനോ കുടുംബയോഗങ്ങള്‍ ചേരുന്നതിനോ സാധ്യമാകുന്നില്ല. അതിനാലാണ് ഡിജിറ്റല്‍ മീഡിയാ പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്തി ആഗോള കുടുംബ സംഗമം നടത്തുന്നതെന്ന് സംഘാടക സമിതി പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്, സെക്രട്ടറി സി. റ്റി.ജോണ്‍, ട്രഷറര്‍ ഡോ. മാത്യു പി.ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ പി. ജെ. എബ്രഹാം, പ്രോഗ്രാം കോഡിനേറ്റര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പി.ജെ.ഏബ്രഹാം +91 9961632776, മാത്യു വർഗീസ് +91 99303 66756 എന്നിവരെ ബന്ധപ്പെടുക