പത്തനംതിട്ട : പേരങ്ങാട്ട് മഹാ കുടുംബയോഗത്തിന്റെ രക്ഷാധികാരികളായിരുന്ന മുന്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലിത്തയുടെയും മുന്‍ എം.എല്‍.എ ഡോ. ജോര്‍ജ്ജ് മാത്യുവിന്റെയും അനുസ്മരണ സമ്മേളനം 2021 ഡിസംബര്‍ 15 ബുധനാഴ്ച മൂന്നുമണിക്ക് പത്തനംതിട്ട ചുരുളിക്കോട് ഡോ. ജോര്‍ജ്ജ് മാത്യു സ്മരക ട്രസ്റ്റ് അഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എന്‍ .ബാബു വര്‍ഗീസ് അറിയിച്ചു.
മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊ .പി ജെ കുര്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ജോര്‍ജ്ജ് മാത്യു സ്മാരക ട്രസ്റ്റ് ചെയര്‍മാനും പേരങ്ങാട്ട് മഹാ കുടുംബയോഗം പ്രസിഡണ്ടുമായ വിക്ടര്‍ ടി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.