കണ്ണൂര്‍ : സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. സഹകരണ സൊസൈറ്റിയില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് സെക്രട്ടറിയെ സസ്പെന്‍ഷന്‍.
പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ സഹകരണവകുപ്പിന്റെ പരിശോധന തുടരുകയാണ്. പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി 2017ല്‍ തുടങ്ങിയ ചിട്ടിയില്‍ ഒരു കോടി എണ്‍പത്തിഅഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകരുടെ പരാതി.
പണം നഷ്ടപ്പെട്ടവര്‍ ബാങ്ക് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സെക്രട്ടറിയുടെയും മുന്‍ പ്രസിഡന്റ് പ്രിയന്റെയും സ്വത്ത് കണ്ടു കെട്ടി പണം തിരികെ നല്‍കണമെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി.