വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചവറ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് പണം കബളിപ്പിച്ച് കൈക്കലാക്കിയ യുവാവ് പോലീസ് പിടിയിലായി. ശക്തികുളങ്ങര കാവനാട് സ്‌കൈ ഗാര്‍ഡന്‍ ബെറ്റ്‌സി ഡെയില്‍ വീട്ടില്‍ സ്‌കൈസണ്‍ (30) ആണ് പോലീസ് പിടിയിലായത്.

സമൂഹമാധ്യമത്തിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. ഒരുവര്‍ഷമായി ഇരുവരും അടുത്തിടപഴകി കഴിഞ്ഞുവരുകയായിരുന്നു. ഉയര്‍ന്ന ജീവിത പശ്ചാത്തലമുള്ള ഇരുവരും കൊല്ലത്തെ ആഡംബര ഹോട്ടലുകളിലും ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റ് ഇടപാടുകളിലൂടെ യുവാവിന് നഷ്ടപ്പെട്ട പണത്തിന്റെ ബാധ്യത യുവതി ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് പലതവണ വിവാഹം തീരുമാനിച്ചെങ്കിലും യുവാവ് തന്ത്രപരമായി പിന്മാറുകയായിരുന്നു. പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും വിവാഹത്തിന് സന്നദ്ധ നാകാതിരുന്നതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രതീഷ് കുമാര്‍, രാജ്‌മോഹന്‍, എസ്.സി.പി.ഒ സുനില്‍, സി.പി.ഒമാരായ രാജഗോപാല്‍, അന്‍ഷാദ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...