അടൂർ : അടുത്തിടെ പള്ളിക്കൽ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഈ കെട്ടിടം പരിശോധിച്ച് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകി. കൂടാതെ പൊതുമരാമത്ത് കെട്ടിട വിഭാഗവും ബലക്ഷയം കണ്ടെത്തി. . നിലവിൽ കെട്ടിടത്തിലെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിലെ കമ്പികൾ തുരുമ്പിച്ചിരിക്കുകയാണ്. കൂടാതെ കോൺക്രീറ്റ് പാളികൾ ഇളകിവീണു. ഇത് ഇവിടെ ചികിത്സയ്ക്കായെത്തുന്നവർക്ക് വലിയ അപകട ഭീഷണിയാണുണ്ടാക്കുന്നത്. ഈ കെട്ടിടത്തിൽതന്നെയാണ് നിലവിലും കുടുംബക്ഷേമ കേന്ദ്രം പ്രവർത്തിക്കുന്നത്. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എൻആർഎച്ച്എം കെട്ടിട ആരോഗ്യ ഉപകേന്ദ്രങ്ങളുടെ നിർമാണത്തിനുള്ള ഇ-ഹെൽത്ത് ഫണ്ട് മലമുകൾ കെട്ടിടത്തിന് അനുവദിച്ചിട്ടുണ്ട്.
കുടുംബാരോഗ്യ ഉപകേന്ദ്രം ഒരു വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ജനപ്രതിനിധികളുടെ ആവശ്യപ്രകാരം പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിരുന്നു. സമീപപ്രദേശത്തുതന്നെ വാടകക്കെട്ടിടം കണ്ടെത്തുകയും വാടക നിശ്ചയിച്ച് മാറി പ്രവർത്തിപ്പിക്കാൻ അനുമതിയും നൽകി. എന്നാൽ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിസ്സഹകരണം മൂലം നാളിതുവരെയായിട്ടും മലമുകൾ സബ് സെൻററിൽനിന്ന് പ്രവർത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് പഞ്ചായത്തംഗം ദിവ്യാ അനീഷ് പറയുന്നു.