പെരിങ്ങനാട് മലമുകൾ കുടുംബാരോഗ്യ ഉപകേന്ദ്രം അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : അടുത്തിടെ പള്ളിക്കൽ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഈ കെട്ടിടം പരിശോധിച്ച് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകി. കൂടാതെ പൊതുമരാമത്ത് കെട്ടിട വിഭാഗവും ബലക്ഷയം കണ്ടെത്തി. . നിലവിൽ കെട്ടിടത്തിലെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിലെ കമ്പികൾ തുരുമ്പിച്ചിരിക്കുകയാണ്. കൂടാതെ കോൺക്രീറ്റ് പാളികൾ ഇളകിവീണു. ഇത് ഇവിടെ ചികിത്സയ്ക്കായെത്തുന്നവർക്ക് വലിയ അപകട ഭീഷണിയാണുണ്ടാക്കുന്നത്. ഈ കെട്ടിടത്തിൽതന്നെയാണ് നിലവിലും കുടുംബക്ഷേമ കേന്ദ്രം പ്രവർത്തിക്കുന്നത്. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എൻആർഎച്ച്എം കെട്ടിട ആരോഗ്യ ഉപകേന്ദ്രങ്ങളുടെ നിർമാണത്തിനുള്ള ഇ-ഹെൽത്ത് ഫണ്ട് മലമുകൾ കെട്ടിടത്തിന് അനുവദിച്ചിട്ടുണ്ട്.

കുടുംബാരോഗ്യ ഉപകേന്ദ്രം ഒരു വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ജനപ്രതിനിധികളുടെ ആവശ്യപ്രകാരം പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിരുന്നു. സമീപപ്രദേശത്തുതന്നെ വാടകക്കെട്ടിടം കണ്ടെത്തുകയും വാടക നിശ്ചയിച്ച് മാറി പ്രവർത്തിപ്പിക്കാൻ അനുമതിയും നൽകി. എന്നാൽ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിസ്സഹകരണം മൂലം നാളിതുവരെയായിട്ടും മലമുകൾ സബ് സെൻററിൽനിന്ന്‌ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് പഞ്ചായത്തംഗം ദിവ്യാ അനീഷ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...