Saturday, June 29, 2024 4:16 pm

പോളയും കാടും നിറഞ്ഞ്‌ പെരിങ്ങര തോട്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങള്‍ക്കാകെ ശുദ്ധജലം നല്‍കി ഒഴുകി കൊണ്ടിരുന്ന പെരിങ്ങര -ചാത്തങ്കേരി തോട്‌ കടുത്ത ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. മഴക്കാല ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാതെപോയതും തോടി ന്റെ വൃത്തിഹീനമായ അന്തരീക്ഷവുമാണ്‌ നാട്ടുകാരെ വിഷമത്തിലാഴ്‌ത്തുന്നത്‌. മണിമലയാറിന്റെ കൈവഴിയായി മണിപ്പുഴയില്‍നിന്നും ആരംഭിച്ച്‌ ചാത്തങ്കരി തോട്ടില്‍ പതിക്കുന്ന പെരിങ്ങര തോടാണ്‌ നെടുമ്പ്രത്തുനിന്ന്‌ വരുന്ന വാളകത്തില്‍ തോടും സംയോജിച്ച്‌ മേപ്രാല്‍ വളവനാരി വഴി പമ്പയില്‍ പതിക്കുന്നത്‌. പ്രദേശങ്ങളെല്ലാം നിലവില്‍ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്‌. കാലവര്‍ഷത്തില്‍ വെള്ളമെത്തിയങ്കിലും കാര്യമായ ഒഴുക്ക്‌ തോട്ടില്‍ അനുഭവപ്പെടു ന്നുമില്ല.

ജലനിരപ്പ്‌ താഴ്‌ന്നതോടെ പലഭാഗത്തും മാലിന്യം അടിഞ്ഞ്‌ കൂടിയ അവസ്‌ഥയിലാണ്‌. അതിനാല്‍ സുഗമമായ നീരൊഴുക്കും തോട്ടിലില്ല. ഗാര്‍ഹികാവശ്യങ്ങള്‍ക്ക്‌ തോടിന്റെ ഇരുകരകളിലുമുളള കുടുംബങ്ങള്‍ ഈ തോടിനെയാണ്‌ ആശ്രയിച്ചിരുന്നത്‌. മാലിന്യംനിറഞ്ഞ തോട്ടിലേക്കിറങ്ങാന്‍ ഇപ്പോള്‍ ജനം മടി ക്കുകയാണ്‌. ഇരുകരകളിലുമുളള ചില വീടുകളില്‍നിന്നും മാലിന്യം തോട്ടില്‍ നിക്ഷേപിക്കുന്നതും വെളളം മലിനമാകാന്‍ കാരണമാകുന്നുണ്ട്‌. വെളളപ്പൊക്ക കാലത്ത്‌ മീന്‍പിടിക്കുന്നതിനായി തോട്ടില്‍ സ്‌ഥാപിച്ച വമ്പന്‍ കൂടുകളും കൂടിന്‌ സംരക്ഷണമൊരുക്കുന്ന ചേരുകളുമാണ്‌ നീരൊഴുക്ക്‌ തടസപ്പെടാന്‍ പ്രധാനമായും കാരണമാകുന്നത്‌. മീന്‍ പിടിക്കുന്നതിനായി തോടിന്‌ കുറുകെ മീന്‍ പിടി ക്കുന്നതിനായി കെട്ടിയിരുന്ന അഴിയടുപ്പമുളള വലകളും ഒഴുക്കിന്‌ തടസം സൃഷ്‌ടി ക്കുന്നുണ്ട്‌. പോളയും പായലും അഴുകി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയാണ്‌.

ജലം കെട്ടിക്കിടക്കുന്നത്‌ പ്രദേശത്ത്‌ ക്രമാതീതമായി കൊതുക്‌ പെരുകുന്നതിനും ഇടയാക്കുന്നുണ്ട്‌. തോട്ടിലെ മലിനജലം ഉറവകളിലൂടെ പ്രദേശത്തെ കിണറുകളിലെത്തുന്നത്‌ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. നീരൊഴുക്ക്‌ സുഗമമായി നടക്കാതെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ പ്രദേശത്ത്‌ തോട്ടിലെ ജലം കറുത്തിരുണ്ട്‌ കുഴമ്പ്‌ പരുവത്തിലായി മാറിയിട്ടുണ്ട്‌. തോട്ടിലെ ജലം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിലൂടെ അപ്പര്‍ കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക മേഖലയായ പെരിങ്ങരയ്‌ക്ക് കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. പ്രദേശത്തെ പല പ്രധാന പാടശേഖരങ്ങളിലേക്ക്‌ കാര്‍ഷികാശ്യത്തിനുളള ജലം ലഭിച്ചിരുന്നത്‌ തോട്ടില്‍ നിന്നാണ്‌.

ചിലരുടെ മാലിന്യക്കലുകള്‍വരെ തോട്ടിലേക്കാണ്‌ കിടക്കുന്നത്‌. ശുചീകരണത്തിനാശ്യമായ പദ്ധതികള്‍ തയാറാക്കുന്നതില്‍ പഞ്ചായത്ത്‌ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാട്ടാത്തതാണ്‌ തോടിന്റെ ദുരവസ്‌ഥയ്‌ക്ക് കാരണമായി തീര്‍ന്നത്‌. തോടിന്റെ ശോച്യാവസ്‌ഥ പ്രദേശത്ത്‌ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുളള സാധ്യത ഏറെ വര്‍ധച്ചിക്കുകയാണ്‌. ഇരുകരകളിലെയും ജനങ്ങള്‍ക്ക്‌ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന അവസ്‌ഥ പരിഹരിച്ച്‌ തോട്‌ സംരക്ഷിക്കാന്‍ പഞ്ചായത്ത്‌ ഭരണസമിതി നടപടികള്‍ സ്വീകരിക്കണമെന്ന്‌ പഞ്ചായത്ത്‌ അംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയതോടെ വലഞ്ഞ് യാത്രക്കാർ

0
മല്ലപ്പള്ളി : മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയതോടെ വലഞ്ഞ്...

കാര്‍ ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക് ; മറ്റൊരു കാറുമായി കൂട്ടിയിടിച്ച്...

0
മുംബൈ: മഹാരാഷ്ട്രയില്‍ ജൽന ജില്ലയിലെ സമൃദ്ധി ഹൈവേയിൽ (മുംബൈ - നാഗ്പൂർ...

വീട്ടില്‍ കടന്നുകയറി 48 കാരിയെ ബലാല്‍സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും...

0
മലപ്പുറം: വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ബലാത്സംഗം ചെയ്ത 57കാരന്...

കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു : ഡോക്ടർക്കെതിരെ കുടുംബത്തിൻ്റെ പരാതി ; സംഭവം...

0
മഹാരാഷ്ട്ര : താനെയിൽ ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം...