ദില്ലി: പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കി എന്‍സിഇആര്‍ടി. വിദ്യാര്‍ഥികളിലെ പഠനഭാരം കുറയ്ക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം. ഈ വര്‍ഷമാദ്യം പത്താം ക്ലാസ് പാഠ്യപദ്ധതിയില്‍നിന്ന് പരിണാമ സിദ്ധാന്തം നീക്കിയിരുന്നു. എന്‍സിഇആര്‍ടി പുതുതായി പുറത്തിറക്കിയ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്നാണ് പിരിയോഡിക് ടേബിള്‍ എടുത്തുകളഞ്ഞത്. പരിസ്ഥിതി സുസ്ഥിരത, ഊര്‍ജസ്രോതസുകള്‍ എന്നിവയാണ് സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ വിഷയങ്ങള്‍.
ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗവും നീക്കം ചെയ്തു. സാമൂഹ്യ ശാസ്ത്രത്തിലെ ജനാധിപത്യ രാഷ്ട്രീയത്തില്‍നിന്ന് ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെക്കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് എന്‍സിഇആര്‍ടി ഉന്നയിക്കുന്ന വാദം.