എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളില്‍ തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല:  എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളില്‍ തിരുവല്ലയില്‍ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി ഉയർത്താനുള്ള കൊടി , കൊടിമരം, കപ്പി – കയർ ജാഥകൾ വെള്ളിയാഴ്ച സമ്മേളന നഗരിയിൽ എത്തും. രക്തസാക്ഷി കൊടുമണ്ണിലെ എം രാജേഷിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ഉച്ചയ്ക്ക് 2 ന് പതാകയുമായി ജാഥ തിരിക്കും. ജാഥാ ക്യാപ്ടൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അനന്ദു മധുവിനെ രാജേഷിന്റെ അമ്മ മണി പതാക ഏൽപ്പിക്കും. സിപിഐ എം കൊടുമൺ ഏരിയാ സെക്രട്ടറി എ എൻ സലീം സമ്മേളനം ഉദ്ഘാടനം ചെയ്യും. അടൂർ, പന്തളം, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലൂടെ തിരുവല്ലയിലെത്തിക്കും. പന്തളം ഏരിയാ സെക്രട്ടറി പ്രണവ് ജയകുമാർ വൈസ് ക്യാപ്ടനും കൊടുമൺ ഏരിയാ സെക്രട്ടറി എം കിരൺ മാനേജരുമാണ്. കൊടിമരം പത്തനംതിട്ട സി വി ജോസിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് കോഴഞ്ചേരി വഴി തിരുവല്ലയിൽ എത്തിക്കും. സിപിഐ(എം) പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ചു കൊടിമരം, ജാഥാ ക്യാപ്ടനായ എസ്എഫ്ഐ പത്തനംതിട്ട ഏരിയ സെക്രട്ടറി മിഥുൻ എം കേശിന് കൈമാറും. കോന്നി ഏരിയാ സെക്രട്ടറി കിരൺ കൃഷ്ണ ജാഥയുടെ വൈസ് ക്വാപ്ടനും, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ജോയൽ ജയകുമാർ മാനേജരുമാണ്.

കപ്പിയും കയറും പെരുനാട് എം എസ് പ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്. സി പി ഐ (എം) പെരുനാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രൻ, ജാഥാ ക്യാപ്ടൻ എസ്എഫ്ഐ റാന്നി ഏരിയാ സെക്രട്ടറി എൽബിൻ ആന്റണിക്ക് പതാക കൈമാറും. മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ജോയേഷ് പോത്തൻ വൈസ് ക്വാപ്ടനും പെരുനാട് ഏരിയാ സെക്രട്ടറി ഐഷാ മിന്നു മാനേജരുമാണ്. റാന്നി, മല്ലപ്പള്ളി, ഇരവിപേരൂർ എന്നിവിടങ്ങളിലൂടെ തിരുവല്ലയിലെത്തും. മൂന്ന് ജാഥകളും വൈകിട്ട് 4 മണിയോടെ ഇരവിപേരൂരിൽ സംഗമിച്ച് സംയുക്ത ജാഥയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ 5 മണിക്ക് പ്രതിനിധി സമ്മേളന നഗരിയിൽ എത്തിച്ചേരും. ശനിയാഴ്ച രാവിലെ 10ന് ജില്ലാ പ്രസിഡൻ്റ് എസ് ഷൈജു പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...