Thursday, May 15, 2025 5:48 am

പെരിയകേസിൽ നീതി ലഭിച്ചത് സിബിഐ അന്വേഷിച്ചതിനാൽ : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചത് സിബിഐ കേസ് അന്വേഷിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് തെളിയിക്കാൻ സിബിഐക്ക് സാധിച്ചു. സിപിഎമ്മിന്റെ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളിലെല്ലാം സിപിഎം പ്രവർത്തകരായ പ്രതികളെ അവർ രക്ഷിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് യുഡിഎഫ് പ്രവർത്തകരുടെ കൊലപാതക കേസുകളിൽ വരെ പ്രതികൾ കുടുങ്ങി തുടങ്ങിയത്. മലബാറിലെ രാഷ്ട്രീയ കൊലപാതക കേസുകൾ സിബിഐ അന്വേഷിച്ചു തുടങ്ങിയതോടെ യഥാർത്ഥ പ്രതികൾ കുടുങ്ങുകയും സിപിഎം കൊലക്കത്തി താഴെയിടാൻ നിർബന്ധിതമാവുകയും ചെയ്തു. മറ്റ് പ്രതികൾക്ക് കൂടി ശിക്ഷ ലഭിക്കേണ്ടതുണ്ട്. കോൺഗ്രസിന് ഈ കാര്യത്തിൽ ഒരു ആത്മാർത്ഥതയും ഇല്ല.

നേരത്തെ കോൺഗ്രസ് സർക്കാരുകൾ കേന്ദ്രവും കേരളവും ഭരിച്ച സമയത്ത് കോൺഗ്രസുകാരും ലീഗുകാരും സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടും പ്രതികളായ സിപിഎമ്മുകാർ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പരുമല കേസിലും ടിപി ജയകൃഷ്ണൻ മാസ്റ്റർ കേസിലും സിബിഐ അന്വേഷണത്തിന് വിടാതിരുന്നത് എകെ ആൻറണിയായിരുന്നു. കോൺഗ്രസ്- സി പിഎം ഒത്തുകളിയാണ് ഇതിന് കാരണം. ടിപി ചന്ദ്രശേഖരൻ വധക്കേസിലും കോൺഗ്രസ്- സിപിഎം അഡ്ജസ്റ്റ്മെന്റ് ജനങ്ങൾ കണ്ടതാണ്. പെരിയ കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടപ്പോൾ അതിനെതിരെ ലക്ഷങ്ങൾ പൊടിച്ച് സുപ്രീംകോടതിയിൽ വരെ അപ്പീലുമായി പോയവരാണ് സംസ്ഥാന സർക്കാർ. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സിപിഎം ക്രിമിനലുകളെ കേസിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിന് പിണറായി വിജയൻ കേരളീയ പൊതുസമൂഹത്തിന് മുമ്പിൽ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ‌‌ഇൻഫോസിസ്

0
ബെംഗളൂരു : ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025...

ജമ്മു കശ്‌മീരിലെ അടഞ്ഞുകിടന്നിരുന്ന അനവധി സ്‌കൂളുകള്‍ ഇന്ന് തുറക്കും

0
ജമ്മു : ജമ്മു കശ്‌മീരിലെ ജനജീവിതം അതിര്‍ത്തിയില്‍ സംഘര്‍ഷം അയഞ്ഞതോടെ സാധാരണ...

പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടർന്ന് ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട്...

കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

0
കാസർകോട് : കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം...